ക്ഷേത്രോത്സവത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിന് നര്‍ത്തകി മന്‍സിയയ്ക്ക് അനുമതി നിഷേധിച്ചത്തിൽ കല കുവൈറ്റ് പ്രതിഷേധിച്ചു.
പ്രശസ്ത നര്ത്തകി മന്സിയയ്ക്ക് ക്ഷേത്രത്തിലെ സാംസ്‌കാരികോത്സവത്തില് നൃത്തം ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ചത്തിൽ കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധിച്ചു .കൂടല്മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള നൃത്തോത്സവത്തില് പരിപാടി അവതരിപ്പിക്കാന് മന്സിയ നല്കിയ അപേക്ഷ വിശദമായ പരിശോധനകള്ക്ക് ശേഷം സ്വീകരിക്കുകയും ഏപ്രില് 21ന് പരിപാടി ചാര്ട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല് അതിന് ശേഷം നടന്ന ചില ആലോചനകളുടെ ഭാഗമായി മുസ്ലിം നാമധാരിയായതിനാല് പരിപാടി അവതരിപ്പിക്കാന് കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികള് മന്സിയയെ അറിയിക്കുകയായിരുന്നു. ജന്മിത്വത്തിനും ജാതി വ്യവസ്ഥയ്ക്കുമെതിരേ നടന്ന നിരവധി സമരങ്ങളുടെ ചരിത്രമുറങ്ങുന്ന കരിവെള്ളൂരില് വിചിത്രമായ ക്ഷേത്ര വിലക്ക് ഇതിനകം തന്നെ വലിയ ചര്ച്ചയായിട്ടുണ്ട്. ഇത്തരം വിലക്കേര്പ്പെടുത്തിയത് മലയാള സമൂഹം അംഗീകരിക്കില്ലെന്നും. ഏതെങ്കിലുമൊരു മതത്തെ അടിസ്ഥാനമാക്കി മാത്രമേ മനുഷ്യന് ജീവിക്കാന് കഴിയു എന്ന അവസ്ഥ വന്നാല് മതപരമായ കടുംപിടുത്തങ്ങള്ക്കും വര്ഗീയതയ്ക്കും നാട് സാക്ഷ്യം വഹിക്കുമെന്നും മതാതീതമായ സൗഹൃദത്തിലേക്ക് അത് അപകടമായിരിക്കുമെന്നും ഇത്തരം ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിക്കുന്നതായി കല കുവൈറ്റ് പ്രസിഡന്റ് പി ബി സുരേഷ് , ജനറൽ സെക്രട്ടറി ജെ സജി എന്നിവർ പ്രതിഷേധ കുറിപ്പിലൂടെ പറഞ്ഞു.