Trending

News Details

അതിജീവന കാലത്തെ സാംസ്കാരിക ഇടപെടൽ: കല കുവൈറ്റ്‌ സംവാദം സംഘടിപ്പിച്ചു.

  • 29/03/2022
  • 524 Views

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്‌ അതിജീവന കാലത്തെ സാംസ്കാരിക ഇടപെടൽ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.ഫഹാഹീൽ കല സെന്ററിൽ (മംഗഫ്) നടന്ന ചടങ്ങിൽ എഴുത്തു കാരനും, ഇടതു പക്ഷ സഹയാത്രികനുമായ ശ്രീ. ശ്രീചിത്രൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. കേരളത്തിന്റെ സാംസ്കാരിക ചെറുത്തു നിൽപിന്റെ ചരിത്രവും, ഫാസിസത്തിനെതിരെ സമൂഹത്തിൽ സാംസ്കാരിക പ്രവർത്തകർ ഏറ്റെടുക്കേണ്ട ഇടപെടലുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് സദസ്സുമായിട്ടുള്ള സംവാദവും നടന്നു. കല കുവൈറ്റ് പ്രസിഡന്റ് പിബി സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് കല സെക്രട്ടറി ജെ സജി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ് നന്ദിയും രേഖപെടുത്തി.