Trending

News Details

എം.സി ജോസഫൈന്റെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു

  • 10/04/2022
  • 520 Views

കുവൈറ്റ് സിറ്റി: എം.സി ജോസഫൈന്റെ നിര്യാണത്തിൽ കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ ജോസഫൈന് പാര്ട്ടിയിലെ സുപ്രധാന നേതാക്കളില് ഒരാളായിരുന്നു. വനിതാ വികസന കോര്പറേഷന് ചെയര്പേഴ്‌സണും അങ്കമാലി നഗരസഭാ കൗണ്സിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്‌ ആയും ജിസിഡിഎ ചെയര്പേഴ്‌സണായും പ്രവര്ത്തിച്ചിട്ടുണ്ട്. വൈപ്പിന് മുരുക്കിന്പാടം സ്വദേശിനി ആണ്. ജോസഫൈന്റെ വിയോഗം കമ്മ്യൂണിസ്ററ് പ്രസ്ഥാനങ്ങൾക്ക് തീരാ നഷ്ടമാണെന്നും, ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശൈമേഷ് ജനറൽ സെക്രട്ടറി ജെ സജി എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.