Trending

News Details

കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ബീന പോൾ നിർവ്വഹിക്കും.

  • 04/01/2022
  • 493 Views

കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ബീന പോൾ നിർവ്വഹിക്കും.

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിലുള്ള കല കുവൈറ്റ് ഫിലിം സൊസൈറ്റി ഒരുക്കുന്ന കൊച്ചു സിനിമകളുടെ പ്രദർശനമായ നാലാമത് സ്മാർട്ട്‌ഫോൺ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പ്രശസ്ത ചലച്ചിത്രസംയോജകയും കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർപേഴ്സനുമായ ശ്രീമതി ബീന പോൾ നിർവ്വഹിക്കും. ജനുവരി 20-21 തീയതികളിൽ (വ്യാഴാഴ്ച വൈകുന്നേരം 06:30 മുതൽ / വെള്ളിയാഴ്ച 5 മണിമുതൽ) ഓൺലൈൻ ആയി നടത്തുന്ന പ്രദർശനത്തിൽ ജൂറിയും മുഖ്യാതിഥികളുമായി പ്രശസ്ത ചലച്ചിത്ര നിരൂപകന്മാരായ ശ്രീ വി.കെ ജോസഫ്, ശ്രീ ജി. പി. രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും. പൂർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച പ്രവാസികളായ ചലച്ചിത്ര പ്രവർത്തകരുടെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. കല കുവൈറ്റ് ഫേസ്ബുക്ക് പേജിലൂടെയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. മേളയിലേക്ക് മുഴുവൻ ചലച്ചിത്ര ആസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.