Trending

News Details

കല കുവൈറ്റ് ബാഡ്മിന്റൺ ടൂർണ്ണമെന്റ്; രജിസ്‌ട്രേഷൻ ആരംഭിച്ചു.

  • 10/07/2023
  • 763 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 2023 ഓഗസ്റ്റ് 11 , വെള്ളിയാഴ്ച അൽ ഷബാബ് സ്പോർട്സ് ക്ലബ് (ഐ സ്‍മാഷ് ബാഡ്‌മിന്റൺ കോർട്ട്) അഹമ്മദിയിൽ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. കലയുടെ അംഗങ്ങൾക്കായി ലോവർ ഇന്റർമീഡിയേറ്റ്, ഹയർ ഇന്റർമീഡിയേറ്റ്, ലേഡീസ് ഡബിൾസ്, ചിൽഡ്രൻസ് ഡബിൾസ് (വയസ് 11 -14) എന്നിങ്ങനെയാണ് മത്സരങ്ങൾ ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് കൺവീനർമാർ മുഖാന്തരം ആഗസ്റ്റ് 6 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 

മത്സരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ; 95563056, 557 43396 
98955579(ഫഹാഹീൽ )  
55062367 (അബുഹലീഫ)
6999 3242 (സാൽമിയ )
97263369 (അബ്ബാസിയ )