Trending

News Details

ബാലവേദി കുവൈറ്റ് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു

  • 29/05/2023
  • 701 Views

കുവൈറ്റ് സിറ്റി : ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ജൂൺമാസം ഒൻപതാം തീയതി ബാലവേദി കുവൈറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഫാഹഹീൽ/അബുഹലീഫ മേഖലകളിൽ നിന്നുള്ള കുട്ടികൾക്ക് മംഗഫ് കലാ സെന്ററിൽ വച്ചും, അബ്ബാസിയ/സാൽമിയ മേഖലകളിൽ നിന്നുള്ള കുട്ടികൾക്ക് അബ്ബാസിയ കലാ സെന്ററിൽ വച്ചുമാണ് മത്സരം നടക്കുക. വൈകുന്നേരം 3 മണിക്ക് മത്സരം ആരംഭിക്കുന്നതാണ്. സബ്ജൂനിയർ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തെ അധികരിച്ചും പോസ്റ്റർ രചന നടത്താവുന്നതാണ്. ജൂനിയർ/സീനിയർ വിഭാഗങ്ങളിലെ കുട്ടികൾ ബീറ്റ് ദി പ്ലാസ്റ്റിക് പൊലൂഷൻ ( Beat the Plastic Pollution) എന്ന വിഷയത്തെ അധികരിച്ചാണ് പോസ്റ്റർ രചന നടത്തേണ്ടത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ജൂൺ മാസം അഞ്ചാം തീയതിക്ക് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്ട്രേഷൻ ലിങ്ക്:https://forms.gle/bzKpmfuAyu1aphez8വിശദാംശങ്ങൾക്കായി ബന്ധപ്പെടാവുന്ന നമ്പർ:അബ്ബാസിയ: 67751175അബുഹലീഫ: 99251256ഫാഹഹീൽ: 99188716സാൽമിയ: 66517915.