Trending

News Details

ബാലവേദി കുവൈറ്റ് സാൽമിയ മേഖലക്ക് പുതിയ ഭാരവാഹികൾ.

  • 27/09/2022
  • 425 Views


കുവൈറ്റ്സിറ്റി: മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് സാൽമിയ മേഖലയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നക്ഷത്ര ദിലീപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡാനി ജോർജ് സ്വാഗതവും അർവിൻ ഷാജി വാർഷികറിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഡാനി ജോർജ് പ്രസിഡന്റ് , ആദിത സജി സെക്രട്ടറി, അഞ്ജലി രാജൻ വൈസ് പ്രസിഡന്റ് , രോഹൻ സന്ദീപ് ജോയിൻ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു . പുതിയതായി തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് കലകുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ.സജി, കല കുവൈറ്റ് മേഖല സെക്രട്ടറി റിച്ചി കെ. ജോർജ്, ബാലവേദി കേന്ദ്ര സമിതി ജനറൽ കൺവീനർ തോമസ് , ബാലവേദി മുഖ്യ രക്ഷാധികാരി സജീവ് എം ജോർജ് , ബാലവേദി മേഖലസമിതി കൺവീനർ ജോർജ്തൈമണ്ണിൽ, ബാലവേദി മേഖല സമിതി രക്ഷാധികാരി ബെറ്റി ടീച്ചർ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പുതിയതായി തിരഞ്ഞെടുത്ത സെക്രട്ടറി ആദിത സജി നന്ദി പറഞ്ഞു.