Trending

News Details

കല കുവൈറ്റ് വി.എസ് അനുസ്മരണം സംഘടിപ്പിച്ചു

  • 21/07/2026
  • 14 Views

കല കുവൈറ്റ് വി.എസ് അനുസ്മരണം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് മുൻ കേരള മുഖ്യമന്ത്രിയും സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വി.എസിന്റെ ജനകീയ രാഷ്ട്രീയ ജീവിതവും സാമൂഹിക ഇടപെടലുകളും പൊതുസമൂഹത്തിന് നൽകിയ സംഭാവനകളും പരിപാടിയിൽ അനുസ്മരിച്ചു.

ജൂലൈ 21 ന് ഓൺലൈനായി നടന്ന പരിപാടിയിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ. സജി വി എസ്സിനെ അനുസ്മരിച്ച് മുഖ്യപ്രഭാഷണം നടത്തി. വി.എസ്. അച്യുതാനന്ദൻ ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയവും സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങളും പുതുതലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്കായി ജീവിതം മുഴുവൻ പോരാടിയ നേതാവായിരുന്നു വി.എസ്. എന്നും അദ്ദേഹം അനുസ്മരിച്ചു.
കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം ജോബിൻ ജോൺ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു.
കല കുവൈറ്റ് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ പി.ബി. സുരേഷ് നന്ദി രേഖപ്പെടുത്തി.