Trending

News Details

കല കുവൈറ്റ് സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാർ ജൂൺ 11ന്

  • 09/06/2026
  • 151 Views

കല കുവൈറ്റ് സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാർ ജൂൺ 11ന്

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ചലഞ്ച് 2026 പരിപാടിയുടെ ഭാഗമായി ആരോഗ്യ സെമിനാർ ജൂൺ 11-ന് വൈകുന്നേരം 6.30-ന് അബ്ബാസിയയിലെ ഹെവൻ ഓഡിറ്റോറിയത്തിൽ നടക്കും.

“യാത്ര ആരോഗ്യം – പൊതു ആരോഗ്യം” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ട്രാവൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസറായ ഡോ. ജുബിന ബെൻസി മുഖ്യപ്രഭാഷണം നടത്തും.

ആരോഗ്യ ബോധവൽക്കരണത്തിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി കല കുവൈറ്റ് നടപ്പിലാക്കുന്ന ഫിറ്റ്നസ് ചലഞ്ച് 2026 പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.