യാത്രാവിമാനം തകർന്ന് വീണ് അപകടം. ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതായും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്
ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രാവിമാനം തകർന്ന് വീണ് അപകടം. അഹമ്മദാബാദ് - ലണ്ടൻ എയർ ഇന്ത്യ വിമാനമാണ് തകർന്നത്. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്ന് ടേക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. 232 യാത്രക്കാരും 10 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അതിദാരുണമായ ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതായും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫും ജനറൽ സെക്രട്ടറി ടി വി ഹിക്മതും പ്രസ്താവനയിൽ പറഞ്ഞു.