Trending

News Details

ബാലവേദി കുവൈറ്റിന് പുതിയ ക്ലബ്ബ് "റൂബീസ്‌ ".

  • 05/08/2023
  • 235 Views

കുവൈറ്റ് സിറ്റി : ബാലവേദി കുവൈറ്റ് അബുഹലിഫ മേഖലയിൽ "റൂബീസ്‌" ക്ലബ് രൂപീകരിച്ചു, ബാലവേദി അബുഹലിഫ മേഖല പ്രസിഡന്റ് ഏബൽ അജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കല കുവൈറ്റ്‌ ആക്ടിങ് പ്രസിഡന്റ് ബിജോയ്‌ ഉദ്‌ഘാടനം ചെയ്തു . ബാലവേദി കുവൈറ്റ്‌ അബുഹലിഫ മേഖല കോർഡിനേറ്റർ അനീഷ്‌ മണിയൻ ഭാരവാഹികളുടെ നിർദ്ദേശം അവതരിപ്പിച്ചു , റൂബീസ്‌ ക്ലബ്ബിന്റെ ഭാരവാഹികളായി പ്രസിഡന്റ് കാതറിൻ , സെക്രട്ടറി ആൻ എലിസബത്ത്, വൈസ് പ്രസിഡന്റ് ജുവൽ മാർട്ടിൻ , ജോയിന്റ് സെക്രട്ടറി നവനീത് എന്നിവരെ തിരഞ്ഞെടുത്തു. ബാലവേദി അബുഹലിഫ മേഖലാ രക്ഷാധികാരി സമിതി കൺവീനർ കിരൺ ബാബു, കല കുവൈറ്റ് അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് ടി എം, മേഖല പ്രസിഡന്റ് ഗോപികൃഷ്ണൻ, ബാലവേദി രക്ഷധികാരി സമിതി അംഗം അരുണിമ പ്രകാശ് എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. ബാലവേദി അബുഹലിഫ മേഖല ജോയിന്റ് സെക്രട്ടറി എമി എൽസ സ്വാഗതം ആശംസിച്ച ചടങ്ങിന് റൂബീസ് ക്ലബ്ബിന്റെ സെക്രട്ടറി ആൻ എലിസബത്ത് നന്ദി പ്രകാശിപ്പിച്ചു.