Trending

News Details

വടംവലി മത്സരം സംഘടിപ്പിച്ചു

  • 03/04/2022
  • 271 Views

കുവൈറ്റ്സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടംവലി മത്സരം സംഘടിപ്പിച്ചു. ഓക്സ്ഫോർഡ് പാകിസ്ഥാനി ഇംഗ്ലീഷ് സ്കൂൾ അബ്ബാസിയയിൽ വെച്ച് നടന്ന മത്സരം, മേഖലാ പ്രസിഡണ്ട് തോമസ് വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ച് കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡണ്ട് കെ കെ ശൈമേഷ്, ട്രഷറർ അജ്നാസ് മുഹമ്മദ്, ജോയിൻ സെക്രട്ടറി ജിതിൻ പ്രകാശ്, കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ, റോബർട്ട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മേഖലാ സെക്രട്ടറി ഹരിരാജ്‌ സ്വാഗതവും, സംഘാടക സമിതി ചെയർമാൻ ടി കെ സൈജു നന്ദിയും പറഞ്ഞു. കലയിലെ അംഗങ്ങൾക്ക് വേണ്ടി നടത്തിയ മത്സരത്തിൽ കുവൈറ്റിലെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു കൊണ്ട് പതിനഞ്ചോളം ടീമുകളാണ് പങ്കെടുത്തത്. അത്യന്തം ആവേശകരമായ മത്സരത്തിൽ അബ്ബാസിയ സി യൂണിറ്റ്, വിജയികൾക്കുള്ള ട്രോഫിയും വരിക്കച്ചക്കയും സ്വന്തമാക്കി. റണ്ണേഴ്സ് അപ്പ് ആയ ജലീബ് എ ടീമിന് ട്രോഫിയും ഏത്തക്കുലയും ആണ് സമ്മാനമായി ലഭിച്ചത്. ലൂസേഴ്സ് ഫൈനലിൽ വിജയികളായ അബ്ബാസിയ ഡി ടീം, ട്രോഫിയും പൂവൻ പഴക്കുലയും സ്വന്തമാക്കി. മത്സരത്തിന്റെ ഭാഗമായി നടന്ന സൗഹൃദമത്സരത്തിൽ അബ്ബാസിയ മേഖല ടീമിനെ പരാജയപ്പെടുത്തി കലയുടെ കേന്ദ്രകമ്മിറ്റി ടീം വിജയംനേടി. ശ്രീ ടി കെ ദിലീപിന്റെ നേതൃത്വത്തിൽ ടി വി ഹിക്മത്ത്, ടി വി ജയൻ, സെബാസ്റ്റ്യൻ മാസ്റ്റർ, ടൂർണമെന്റ് കോഡിനേറ്റർ ആയിരുന്ന മെജിത് ജേക്കബ് എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.