Trending

News Details

ഗഫൂർ മൂടാടിക്ക് കല കുവൈറ്റിന്റെ ആദരാഞ്ജലികൾ.

  • 03/07/2022
  • 2188 Views


കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. ന്യൂസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ കുവൈത്തിലെ സാമൂഹിക മേഖലയിൽ സുപരിചിതനാണ്. കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം മലയാള മനോരമ പത്രത്തിന് വേണ്ടിയും പ്രവർത്തിച്ചിരുന്നു. കേരള പ്രസ് ക്ലബ് കുവൈത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് പെരുവട്ടൂർ സ്വദേശിയാണ്. അദ്ദേഹത്തിന്റെ വേർപാട് കുവൈറ്റ് മാധ്യമ സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ ഉണ്ടായ ദുഃഖത്തിൽ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും ഒപ്പം വേദനയിൽ പങ്കുചേരുന്നതായി കല കുവൈറ്റ്‌ പ്രസിഡണ്ട് പി ബി സുരേഷ് ജനറൽ സെക്രട്ടറി ജെ സജി എന്നിവർ അനുശോചന കുറിപ്പിലൂടെ അറിയിച്ചു.