വനിതാ വേദി കുവൈറ്റിന് പുതിയ ഭാരവാഹികൾ
കുവൈറ്റ് സിറ്റി : 25 വർഷത്തിൽ എത്തി നിൽക്കുന്ന വനിതാവേദി കുവൈറ്റിന്റെ കേന്ദ്ര സമ്മേളനം, വനിതാവേദി കുവൈറ്റ് മുൻ ഭാരവാഹിയായിരുന്ന ഗീതാ ജയകുമാറിന്റെ പേരിലുള്ള നഗറിൽ ( മംഗഫ്, കല ഓഡിറ്റോറിയം) കലാ കുവൈറ്റ് ജനറൽ സെക്രട്ടറി ടി. വി. ഹിക്മത് ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം 2025-2026 വർഷത്തെ ഭാരവാഹികളെയും 23 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പ്രസിഡൻ്റായി ഷിനി റോബർട്ട്, ജനറൽ സെക്രട്ടറിയായി കവിത അനൂപ്, ട്രഷററായി സ്വപ്ന ജോർജ് എന്നിവരെ തിരഞ്ഞെടുത്തു. രാജലക്ഷ്മി ഷൈമേഷ് (വൈസ് പ്രസിഡന്റ് ), സുനിത സോമരാജ് (ജോയിൻ സെക്രട്ടറി ), അഞ്ജന സജി,ആശലത ബാലകൃഷ്ണൻ, രമാ അജിത്ത്, ഷെറിൻ ഷാജു ( കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ), ഷംല ബിജു, ദേവി സുഭാഷ്, ജെമിനി സുനിൽകുമാർ, അനിജ ജിജു, ജിജി രമേശ്, ഗായത്രി, അജിത ശിവരാമൻ, വന്ദന, ശ്രീജ സുരേഷ്, മരിയ ജോർജ്, ദിവ്യ കിരൺ, പ്രശാന്തി ബിജോയ്, ഷെർലി ശശി രാജ്, പ്രസീത ജിതിൻ, എന്നിവർ അടങ്ങിയ കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. പ്രവർത്തന വർഷത്തെ ഓഡിറ്റർമാരായി ബിന്ദു ദിലീപിനെയും, കൃഷ്ണ രജീഷിനെയും സമ്മേളനം തിരഞ്ഞെടുത്തു. ഷിനി റോബർട്ട്, ബിന്ദു ദിലീപ് പ്രശാന്തി ബിജോയ് എന്നിവരടങ്ങിയ പ്രസിഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ആശലത ബാലകൃഷ്ണൻ അവതരിപ്പിച്ച ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അഞ്ജന സജി അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്തു അംഗീകരിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അടക്കം 147 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സബ് കമ്മിറ്റികളുടെ ഭാഗമായി കവിത അനൂപ് ( കൺവീനർ), സുമിത വിശ്വനാഥ്,വന്ദന, എന്നിവർ മിനിട്സ് കമ്മിറ്റിയുടെയും, ഷെറിൻ ഷാജു (കൺവീനർ ), ഷെർലി ശശി രാജൻ, ഗായത്രി എന്നിവർ പ്രമേയ കമ്മറ്റിയുടെയും, അനിജ ജിജുലാൽ (കൺവീനർ ), ജെമിനി സുനിൽകുമാർ, ഷംല ബിജു എന്നിവർ ക്രെഡൻഷ്യൽ കമ്മിറ്റിയുടെയും, രമാ അജിത്ത് (കൺവീനർ), ശ്രീജ സുരേഷ്, മിനിമോൾ ബാലചന്ദ്രൻ വളണ്ടിയർ കമ്മിറ്റിയുടെയും, അഞ്ജന സജി (കൺവീനർ ),സ്വപ്ന ജോർജ്,സുനിത സോമരാജ്, ശകുന്തള രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, ജിജി രമേശ്,ബിന്ദുജ ഫുഡ് കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. "ഗാസ മുനമ്പിലെ നരഹത്യ അവസാനിപ്പിക്കുക", "വർദ്ധിച്ചുവരുന്ന ആത്മഹത്യ പ്രവണതയ്ക്കെതിരെ അവബോധം സൃഷ്ടിക്കുക ", " തൊഴിൽ ഇടങ്ങളിലെ ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുക", തുടങ്ങി കാലികപ്രസക്തമായ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ലോക കേരളസഭ അംഗവും വനിതാവേദി കുവൈറ്റ് ഉപദേശക സമിതി അംഗവുമായ ആർ. നാഗനാഥൻ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. രാജലക്ഷ്മി ഷൈമേഷ് അനുശോചന പ്രമേയം അവതരിപ്പിച്ച ചടങ്ങിൽ വനിതാ വേദി കുവൈറ്റ് ജോയിൻ സെക്രട്ടറി പ്രസീത ജിതിൻ സ്വാഗതവും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി കവിത അനൂപ് നന്ദിയും രേഖപ്പെടുത്തി.