കല കുവൈറ്റിന് പുതിയ ഭാരവാഹികൾ.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് 46-ാമത് വാർഷിക പ്രതിനിധി സമ്മേളനം സ: സീതാറാം യെച്ചൂരി നഗറിൽ (ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ) പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി ഡോ: എം എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വാർഷിക പ്രതിനിധി സമ്മേളനം 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെയും 27 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. പ്രസിഡന്റായി മാത്യു ജോസഫ്, ജനറൽ സെക്രട്ടറിയായി ടി വി ഹിക്മത്, ട്രഷററായി പി ബി സുരേഷ് എന്നിവരെ തിരഞ്ഞെടുത്തു. പ്രവീൺ പി വി (വൈസ് പ്രസിഡന്റ്), പ്രസീത് കരുണാകരൻ (ജോയിന്റ് സെക്രട്ടറി), അൻസാരി കടക്കൽ (സാൽമിയ മേഖല സെക്രട്ടറി), സജീവൻ പി പി (അബ്ബാസിയ മേഖല സെക്രട്ടറി), സന്തോഷ് കെ ജി (അബുഹലീഫ മേഖല സെക്രട്ടറി), സജിൻ മുരളി (ഫഹാഹീൽ മേഖല സെക്രട്ടറി), ദേവദാസ് (സാമൂഹിക വിഭാഗം സെക്രട്ടറി), മജിത് കോമത്ത് (മീഡിയ സെക്രട്ടറി), മണികണ്ഠൻ വട്ടകുളം (സാഹിത്യ വിഭാഗം സെക്രട്ടറി), ശരത് ചന്ദ്രൻ (കായിക വിഭാഗം സെക്രട്ടറി), നിഷാന്ത് ജോർജ് (കലാ വിഭാഗം സെക്രട്ടറി), പ്രസീത ജിതിൻ, ഷിജിൻ, ശങ്കർ റാം, മണിക്കുട്ടൻ കോന്നി, സുരേഷ് കാട്ടാക്കട, ജിൻസ് തോമസ്, ദേവി സുഭാഷ്, ജഗദീഷ് ചന്ദ്രൻ, ജോസഫ് നാനി, ഗോപകുമാർ, തോമസ് വർഗീസ്, ജെ സജി, സജി തോമസ് മാത്യു, എന്നിവർ അടങ്ങിയ കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. അനൂപ് മങ്ങാട്ട്, ജെ സജി, ഷിനി റോബർട്ട് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സജി തോമസ് മാത്യു അവതരിപ്പിച്ച ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അനിൽ കുമാർ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു. 26 കേന്ദ്ര കമ്മിറ്റി അംഗങ്ങളും നാല് മേഖല സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 335 പ്രതിനിധികൾ ഉൾപ്പെടെ 361 അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. സബ് കമ്മറ്റികളുടെ ഭാഗമായി നോബി ആന്റണി (കൺവീനർ), ഗായത്രി, മനോജ്, എന്നിവർ മിനിറ്റ്സ് കമ്മിറ്റിയുടെയും, സുഗതകുമാർ കാട്ടാക്കട (കൺവീനർ), ദിലിൻ, മമിത, എന്നിവർ പ്രമേയ കമ്മിറ്റിയുടെയും, പി ആർ കിരൺ (കൺവീനർ) തസ്‌നീം, ശരത് ചന്ദ്രൻ, രംഗൻ, വിനോദ് പ്രകാശൻ, ലിപി പ്രസീദ് എന്നിവർ ക്രെഡൻഷ്യൽ കമ്മിറ്റിയുടെയും, അനിൽ കുമാർ (കൺവീനർ) കൃഷ്ണ മേലേത്ത്, നിസ്സാർ, ജോബിൻ ജോൺ, അരവിന്ദ് കൃഷ്ണൻകുട്ടി, എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും ചുമതലകൾ വഹിച്ചു. "നവഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ജനാധിപത്യ മൂല്യങ്ങളുടെ പതാക വാഹകരാകുക", "ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാവി വൽക്കരണത്തിൽ നിന്നും യുജിസിയുടെ പുതിയ കരടിൽ നിന്നും കേന്ദ്രസർക്കാർ അടിയന്തരമായി പിന്മാറുക", "പ്രവാസി പെൻഷനിൽ കേന്ദ്ര വിഹിതം ഉറപ്പാക്കുക", "കേരളത്തിലെ ജനക്ഷേമപ്രവർത്തനങ്ങൾക്കെതിരെയുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക അടിയന്തിരാവസ്‌ഥ പിൻവലിക്കുക", "വർദ്ധിച്ചുവരുന്ന സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരള ജനത ജാഗരൂകരായിരിക്കുക",
തുടങ്ങിയ കാലിക പ്രസക്തമായ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ലോകകേരള സഭ അംഗമായ ആർ. നാഗനാഥൻ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ബിജോയ് അനുശോചനപ്രമേയം അവതരിപ്പിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ സണ്ണി സൈജേഷ് സ്വാഗതവും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ടി വി ഹിക്മത് നന്ദിയും രേഖപ്പെടുത്തി.