Trending

News Details

സെമിനാർ സംഘടിപ്പിച്ചു.

  • 11/01/2025
  • 128 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് നാല്പത്തിയാറാം കേന്ദ്രവാർഷിക സമ്മളനത്തിന്റെ മുന്നോടിയായി നടക്കുന്ന മേഖല സമ്മേളനത്തിന്റെ ഭാഗമായി അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഇടതുപക്ഷ ബദൽ ഇന്ത്യൻ പശ്ചാത്തലം" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അബ്ബാസിയ മേഖല പ്രസിഡന്റ് സുരേഷ് കോഴഞ്ചേരിയുടെ അധ്യക്ഷതയിൽ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന സെമിനാർ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ സജി ഉദ്‌ഘാടനം ചെയ്തു.രാജലക്ഷ്മി ശൈമേഷ് സെമിനാറിന്റെ മോഡറേറ്ററായി പ്രവർത്തിച്ചു .മേഖല എക്സിക്യൂട്ടീവ് അംഗം മനോജ് കുമാർ വിഷയാവതരണം നടത്തി. തുടർന്ന് കേരള അസോസിയേഷൻ പ്രതിനിധി വിനോദ് വാളുപറമ്പിൽ, ഐ എൻ എൽ പ്രതിനിധി ശരീഫ് താമരശ്ശേരി, കേരള കോൺഗ്രസ് പ്രതിനിധി സുബിൻ അറക്കൽ , കല കുവൈറ്റ് വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് എന്നിവർ സംസാരിച്ചു.തുടർന്ന് കല കുവൈറ്റ് അബ്ബാസിയ മേഖലയിലെ ഗായകരുടെ വിപ്ലവഗാനങ്ങളും അരങ്ങേറി. കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി നവീൻ സ്വാഗതം ആശംസിച്ച പരിപാടിക്ക് അബ്ബാസിയ മേഖല സമ്മേളന സംഘാടക സമിതി ചെയർമാൻ അജിത്കുമാർ നെടുംകുന്നം നന്ദി പറഞ്ഞു.
All reactions: