പ്രവാസി സൗഹൃദ ബജറ്റ് - സംസ്ഥാന ബജറ്റിനെ വിലയിരുത്തി കല കുവൈറ്റ്.
വാർഷിക സമ്പത്തീക ബജറ്റിൽ കേന്ദ്രം പ്രവാസികളെ തീർത്തും അവഗണിച്ചപ്പോൾ ചേർത്ത് പിടിച്ച് സംസ്ഥാനം. ലോകകേരള കേന്ദ്രത്തിന് അഞ്ച് കോടി, പ്രവാസി പുനരധിവാസത്തിന് 77.5 കോടി, തിരിച്ചെത്തുന്ന പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായിക്കുന്ന എൻ ഡി പി ആർ ഇ എം പദ്ധതിക്ക് 25 കോടി, ഗൾഫ് മേഖലയിൽ നിന്ന് യാത്രാകപ്പലുകളും ക്രൂയ്‌സ് കപ്പലുകളും തുടങ്ങി പ്രവാസികൾക്ക് ഗുണകരമാകുന്ന ഒരു ബജറ്റാണ് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ഇത്തവണ അവതരിപ്പിച്ചത്. ബജറ്റിനെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് പ്രവാസി സൗഹൃദമെന്ന് വിലയിരുത്തി.