Trending

News Details

കല കുവൈറ്റ്‌ അബ്ബാസിയ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ.

  • 17/01/2025
  • 120 Views

കുവൈത്ത് സിറ്റി: കേരള ആർട്ട്‌ ലവേഴ്‌സ് അസോസിയേഷൻ-കല കുവൈറ്റ്‌ അബ്ബാസിയ മേഖല സമ്മേളനം സഖാവ് : പുഷ്പൻ നഗറിൽ (ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ , അബ്ബാസിയ ) ലോകകേരള സഭാംഗം ആർ നാഗനാഥൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുരേഷ് കോഴഞ്ചേരിയുടെ താൽക്കാലിക അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ 29 യൂണിറ്റുകളിൽ നിന്നുമുള്ള 205 പ്രതിനിധികളും, മേഖല-കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അടക്കം 274 പേര് പങ്കെടുത്തു.
മേഖല എക്സിക്യൂട്ടീവ് അംഗം അശോകൻ കൂവ അനുശോചന പ്രമേയം അവതരിപ്പിച്ചു.ശൈമേഷ് കെ കെ , സുരേഷ് കോഴഞ്ചേരി, സുഷമ എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ അബ്ബാസിയ മേഖല സെക്രട്ടറി നവീൻ കെ വി പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. 29 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 37 പേർ ചർച്ചയിൽ പങ്കെടുത്തു, മേഖല സെക്രട്ടറി,ജനറൽ സെക്രട്ടറി എന്നിവർ അംഗങ്ങളുടെ ചർച്ചക്കുള്ള മറുപടി നൽകി തുടർന്ന് പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും സമ്മേളനം അംഗീകരിച്ചു. അടുത്ത പ്രവർത്തന വർഷത്തിൽ അബ്ബാസിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെയും തുടർന്ന് മേഖല പ്രസിഡന്റായി കൃഷ്ണ മേലത്ത്, സെക്രട്ടറിയായി സജീവൻ പി പി എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. ജനുവരി 24 ന് നടക്കുന്ന കല കുവൈറ്റിന്റെ 46-ാമത് കേന്ദ്ര വാർഷിക സമ്മേളനത്തിലേക്ക് 115 പ്രതിനിധികളേയും തെരെഞ്ഞെടുത്തു."ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് ", "ശാസ്ത്ര ബോധം വളർത്തുക ", "ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രക്കൂലി വർദ്ധനവ് പ്രശ്നം പരിഹരിക്കുക " എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
കല കുവൈറ്റ് പ്രസിഡന്റ് അനുപ് മങ്ങാട്ട്, ട്രെഷറർ അനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ബിജോയ്‌, വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.തസ്‌നീം മിന്നിയിൽ , വന്ദന കൃഷ്ണ, ബിജു മാത്യു എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും,സുരേഷ് ചാലിൽ, രാകേഷ് ജഹറ, ജിൻസി എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, മനോജ് കുമാർ, പ്രിയ രാജേഷ്, പ്രശാന്ത് എം എസ് എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ഷംല ബിജു, വിനോയ് വിൽ‌സൺ, ജോബി, സൂരജ് കക്കോത്ത്, ഷാജി വാഴക്കാട് എന്നിവർ ക്രഡൻഷ്യൽ കമ്മിറ്റിയുടെയും ചുമതലകൾ നിർവഹിച്ചു. അബ്ബാസിയ മേഖല സമ്മേളന സംഘാടകസമിതി സ്വാഗത സംഘം ചെയർമാൻ അജിത്ത് കുമാർ നെടുംകുന്നം സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബ്ബാസിയ മേഖലയുടെ പുതിയതായി തെരെഞ്ഞെടുത്ത സെക്രട്ടറി സജീവൻ പി പി നന്ദി പറഞ്ഞു.