വഫ്ര വിൻ്റർ ഫെസ്റ്റ് 2025 സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്, വഫ്ര യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 14 ന് (വെള്ളി), വഫ്ര വിൻ്റർ ഫെസ്റ്റ് 2025 സംഘടിപ്പിക്കുന്നു. കാർഷിക ഉത്പന്നങ്ങളുടെയും ഭക്ഷ്യ ഉത്പന്നങ്ങളുടെയും പ്രദർശനവും വിപണനവുമാണ് വഫ്രയിൽ വെച്ച് നടക്കുന്ന വിൻ്റർ ഫെസ്റ്റിലൂടെ ലക്ഷ്യമാക്കുന്നത്. പച്ചക്കറികൾ, അലങ്കാര സസ്യങ്ങൾ, ഔഷധ സസ്യങ്ങൾ, വിവിധ ഇനം മുട്ടകൾ, വിവിധ ഇനം കോഴി, താറാവ്, മറ്റു അലങ്കാര പക്ഷികൾ, കൂൺ, മത്സ്യം, വിത്തുകൾ, വളം, വിവിധ ലഘു ഭക്ഷ്യ വിഭവങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയുടെ സ്റ്റാളുകൾ തുടങ്ങിയവയാണ് ഫെസ്റ്റിന് അനുബന്ധിച്ച് ഒരുക്കുന്നത്. ജമ്പിങ് കാസിൽ, കുതിര സവാരി, ബഗ്ഗി റൈഡ്, സ്വിമ്മിങ് പൂൾ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കലാ കായിക മത്സരങ്ങളും ഗാനസന്ധ്യയും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. ഉച്ചക്ക് ശേഷം 2 മണി മുതൽ നടക്കുന്ന ഈ മേളയിലേക്ക് എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.