Trending

News Details

SCIENTIA-2023 - സയൻസ് ഫെസ്റ്റ് , രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു .

  • 10/04/2023
  • 425 Views

SCIENTIA-2023 - സയൻസ് ഫെസ്റ്റ് , രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു .
കുവൈറ്റ് സിറ്റി; കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റും ബാലവേദി കുവൈറ്റും സംയുക്തമായി കുവൈറ്റിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സയൻസ് ഫെസ്റ്റ്, GOSCORE SCIENTIA - 2023 ലേക്കുള്ള രജിസ്ട്രേഷനുകൾ പുരോഗമിക്കുന്നു ..
ഏപ്രിൽ 28 വെള്ളിയാഴ്‌ച ഖൈത്താൻ കാർമൽ സ്‌കൂളിൽ രാവിലെ 8 മണിമുതൽ ആരംഭിക്കുന്ന GOSCORE SCIENTIA 2023 നോട് അനുബന്ധിച്ചുള്ള സയൻസ് സെമിനാറിൽ എം ജി കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സറും ശാസ്ത്ര സംവാദ രംഗത്തെ പ്രമുഖനുമായ ഡോക്ടർ വൈശാഖൻ തമ്പി മുഖ്യാതിഥിയായി പങ്കെടുക്കും .
SCIENTIA -2023 സംബന്ധിച്ചുള്ള വിശദാംശങ്ങൾക്കും മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷനുമായി കലയുടെ https://kalakuwait.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ് . രജിസ്‌ട്രേഷൻ പൂർണ്ണമായും സൗജന്യമാണ് .
കൂടുതൽ വിവരങ്ങൾക്കായി 97482916, 66698116, 51714124, 50855101 എന്നീ നമ്പറുകളിലും, രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9493 3192 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ് .
രജിസ്‌ട്രേഷൻ അവസാനിക്കുന്ന അവസാന തീയതി, 20 /04 / 23
Registrations are in full swing for the inter-school science fest for Indian students, “GOSCORE SCIENTIA 2023”,
Registrations are in full swing for the inter-school science fest for Indian students, “GOSCORE SCIENTIA 2023”, organized by The Kerala Art Lovers Association, KALA Kuwait and Balavedi Kuwait.
Kindly note that there is no registration fee, entry fee or any other fee, whatsoever, for this event.
The events would be held in the premises of Carmel School, Khaitan on the 28th April 2023 (Friday), 8AM onwards. Dr.Vaisakhan Thampi, Asst. Professor (Department of Physics, M.G.College, Thiruvananthapuram), prolific Science Communicator and Orator, has consented to be the Chief Guest for the Science Seminar, which would also be conducted during this fest.
Details regarding events, its general and specific instructions could be availed from visiting website, www.kalakuwait.com. You may also contact our personnel at any of the mobile numbers, 9748-2916 / 6669-8116 / 5085-5101 / 5171-4124 for any details you may need. For matters related to registrations, you may contact 9493-3192.
Those who wish to register may kindly do so and well in advance, before closing of registrations window by 20th April 2023.