Trending

News Details

കല കുവൈറ്റ് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ ഫഫഹീൽ മേഖല സംഘടിപ്പിച്ച കാരംസ് ടൂർണമെന്റിന് സമാപനം.

  • 22/04/2022
  • 301 Views

കല കുവൈറ്റ് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ ഫഫഹീൽ മേഖല സംഘടിപ്പിച്ച രണ്ടാഴ്ചയോളം നീണ്ടു നിന്ന കാരംസ് ലീഗ് മത്സരത്തിന് സമാപനം. ഫഫഹീൽ കല സെന്ററിൽ (മംഗഫ് ) നടന്ന സമാപന മത്സരത്തിൽ സിംഗിൾസ് വിഭാഗത്തിൽ വിന്നർ ആയി ഫഹാഹീൽ യൂണിറ്റിലെ മുഹമ്മദ്‌ അലിയും റണ്ണർ അപ്പ് ആയി മംഗഫ് എ യൂണിറ്റിലെ വിനീഷും ഡബിൾസ് വിഭാഗത്തിൽ ഫഹാഹീൽ സെൻട്രൽ യൂണിറ്റിലെ മാത്യു വർഗീസും & ഷഫാഫും റണ്ണർ അപ്പ് ആയി മംഗഫ് വെസ്റ്റ് യൂണിറ്റിലെ ശ്രീജിത്ത് മല്ലിപുരവും & റഫീക്കും വിജയിച്ചു. വിജയികൾക്കുള്ള സമ്മാനവിതരണം കല ആക്റ്റിങ് പ്രസിഡന്റ് ശൈമേഷ് കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ സജി, ട്രഷറർ അജ്നാസ് എന്നിവർ നൽകി.മേഖല സെക്രട്ടറി സജീവ് എബ്രഹാം, മേഖലാ പ്രസിഡന്റ് പ്രസീത് കരുണാകരൻ , കായികവിഭാഗം സെക്രട്ടറി ജയ്സൺ പോൾ, മേഖല എക്സിക്യൂട്ടീവ് അജിത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.