Trending

News Details

യാത്രയയപ്പ് നൽകി.

  • 29/04/2022
  • 379 Views

കുവൈറ്റ് സിറ്റി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആര്ട്ട് ലവേഴ്സ് അസോസ്സിയേഷന്,കല കുവൈറ്റ് അബ്ബാസിയ E യൂണിറ്റ് അംഗങ്ങളായ സുനിൽ കുമാറിനും മീര സുനിൽ കുമാറിനും യാത്രയയപ്പ് നൽകി. കലയുടെ ഉപഹാരം, യൂണിറ്റ് കൺവീനർ മുകേഷ് കരയിയുടെ സാന്നിധ്യത്തിൽ ജനറൽ സെക്രട്ടറി ജെ. സജിയാണ് കൈമാറിയത്. അബ്ബാസിയ E,അബ്ബാസിയ K യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച "നീലാംബരി" സംഗീത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ വച്ചാണ് ഉപഹാരം കൈമാറിയത്. കലയുടെ കേന്ദ്ര കമ്മിറ്റി നേതാക്കളും, മേഖല ഭാരവാഹികളും ചടങ്ങില് സംബന്ധിച്ചിരുന്നു.