Trending

News Details

കല കുവൈറ്റ്- സാൽമിയ മേഖല ക്രിക്കറ്റ് ടൂർണ്ണമെന്റ്; സാൽമിയ യൂണിറ്റ് ടീം ജേതാക്കൾ.

  • 29/04/2022
  • 464 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാൽമിയ മേഖലയിലെ അംഗങ്ങൾക്കായി ഹവല്ലി എ യൂണിറ്റ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ഹവല്ലി- എ യൂണിറ്റ് (ബി) ടീമിനെ പരാജയപ്പെടുത്തി സാൽമിയ യൂണിറ്റ് ടീം ജേതാക്കളായി. ജാബ്രിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് രാവിലെ 7 മണിക്ക് ആരംഭിച്ച മത്സരങ്ങളുടെ ഉദ്ഘാടനം കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി നിർവ്വഹിച്ചു. ഹവല്ലി എ യൂണിറ്റ് ജോയിന്റ് കൺവീനർ റെജി കെ ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് ഷൈമേഷ്, മേഖല സെക്രട്ടറി റിച്ചി കെ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാൽമിയ യൂണിറ്റ് ടീം അംഗങ്ങളായ വിജേഷ് മികച്ച ബാറ്റ്സ്മാനായും, സുജിലാലിനെ മികച്ച ബോളറുയായും, ബെസ്റ്റ് ഫീൽഡറായി ഹവല്ലി -എ യൂണിറ്റ് (ബി) ടീമിലെ പ്രജിത്തിനെയും, മാൻ ഓഫ് ദി ടൂർണ്ണമെന്റെയി സാൽമിയ യൂണിറ്റിലെ വിജീഷിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ കല കുവൈറ്റ് ട്രഷറർ അജ്നാസ് മുഹമ്മദ്, കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ, മേഖല പ്രസിഡന്റ്‌ ജോർജ് തൈമണ്ണിൽ മേഖല കമ്മിറ്റി അംഗങ്ങളായ രാകേഷ്, നൗഷാദ്, അരവിന്ദൻ,സമദ് എന്നിവർ സമ്മാനിച്ചു. ഹവല്ലി എ യൂണിറ്റ് കൺവീനർ ഗിരീഷ് സ്വാഗതവും, ടൂർണ്ണമെന്റ് കമ്മിറ്റി കൺവീനർ റോയ് നന്ദിയും പറഞ്ഞു.