Trending

News Details

കല കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു.

  • 04/05/2022
  • 1044 Views


കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബ്ബാസിയ B , അബ്ബാസിയ D, അബ്ബാസിയ H & അബ്ബാസിയ ഈസ്റ്റ് യൂണിറ്റുകൾ സംയുക്തമായി കുടുംബാംഗങ്ങൾക്കും, സഹയാത്രികർക്കുമായി പിക്നിക് സംഘടിപ്പിച്ചു. കബദ് മേഖലയിലെ റിസോട്ടിൽ വച്ച് നടന്ന പിക്നികിൽ നാലു യൂണിറ്റുകളിൽ നിന്നായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200-ൽ പരം ആളുകൾ പങ്കെടുത്തു. കല കുവൈറ്റ് ആക്ടിംഗ് പ്രസിഡണ്ട് ശൈമേഷ്.കെ പിക്നിക് ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങിന് അബ്ബാസിയ H യൂണിറ്റ് കൺവീനർ സുൾഫിക്കർ അദ്ധ്യക്ഷത വഹിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി, മേഖല പ്രസിഡണ്ട് തോമസ് വര്ഗീസ്, മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ നിഷാന്ത് ജോർജ്, ജിജി രമേശ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.അബ്ബാസിയ ഈസ്റ്റ് കൺവീനർ ജിബിൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജു ജോസ് നന്ദിയും പറഞ്ഞു. രമേശൻ കെ, ഷംല ബിജു എന്നിവർ വിവിധ കലാ കായിക മത്സരങ്ങൾക്കും വിനോദ പരിപാടികൾക്കും നേതൃത്വം നൽകി.