Trending

News Details

കല കുവൈറ്റ് - ഫിഫ ലോകകപ്പ് പ്രവചന മത്സരംവിജയികളെ പ്രഖ്യാപിച്ചു

  • 23/07/2026
  • 285 Views

കല കുവൈറ്റ് - ഫിഫ ലോകകപ്പ് പ്രവചന മത്സരംവിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്, ഫിഫ ലോകകപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
കൃത്യമായ പ്രവചനം നടത്തി ഗോപിനാഥ് കൊച്ചു ഒന്നാം സ്ഥാനം നേടി. ജോ വിൻസെന്റും ഗോപികൃഷ്ണൻ എ.ജിയും രണ്ടാം രണ്ടാം സ്ഥാനം പങ്കിട്ടു. ഫുട്ബോൾ ആരാധകരുടെ ആവേശം വർധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു.
ലോകകപ്പ് ചാമ്പ്യൻ, റണ്ണറപ്പ്, ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗ, ടൂർണമെന്റിലെ മികച്ച താരം എന്നീ അഞ്ച് പ്രധാന വിഭാഗങ്ങളിലെ ഫലങ്ങൾ കൃത്യമായി പ്രവചിക്കുന്നതിനായിരുന്നു മത്സരം.
മത്സരം അംഗങ്ങൾക്കും ഫുട്ബോൾ പ്രേമികൾക്കും ആവേശകരമായ അനുഭവമായി മാറി. വിജയികളെ കല കുവൈറ്റ് ഭാരവാഹികൾ അഭിനന്ദിച്ചു.