Trending

News Details

കല കുവൈറ്റ്‌ സാൽമിയ മേഖലയിൽ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

  • 06/06/2022
  • 286 Views


കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാൽമിയ മേഖലയിൽ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ലോക കേരള സഭ അംഗം ആർ. നാഗനാഥൻ നിർവഹിച്ചു. സാൽമിയ മേഖല പ്രസിഡന്റ് ജോർജ് തൈമണ്ണിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ മേഖല സെക്രട്ടറി റിച്ചി കെ. ജോർജ് സ്വാഗതം ആശംസിച്ചു, കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി, ആക്ടിങ് പ്രസിഡന്റ് ശൈമേഷ്, ട്രഷറർ അജ്നാസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ്
പി പി എഫ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ, വനിതാ വേദി ട്രഷറർ അഞ്ചന സജി, മേഖല സെക്രട്ടറി മാരായ സജീവ് എബ്രഹാം, ഹരിരാജ്, ഷൈജു ജോസ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, മേഖല എക്സിക്യൂട്ടീവ് അംഗം നൗഷാദ് നന്ദി പറഞ്ഞു. ഉപരിപഠനം നടത്തുവാൻ വേണ്ടി നാട്ടിലേക്കു പോകുന്ന ബാലവേദി മേഖല പ്രസിഡന്റ്‌ ആയിരുന്ന ഹിലാൽ ന് കല കുവൈറ്റ്‌ കല വിഭാഗം സെക്രട്ടറി സണ്ണി ഷൈജേഷ് ഉപഹാരം കൈമാറി. കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ, മീഡിയ സെക്രട്ടറി ശ്രീജിത്ത് , കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വിവിധ മേഖല ഭാരവാഹികൾ, കലയുടെ മുൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.സാൽമിയ അൽറഷീദ് ഹോസ്പിറ്റലിന്റെ സമീപമുള്ള ഡിണ്ടിഗൽ റെസ്റ്റോറന്റ് ബിൽഡിങ്ങിലാണ് പുതിയ ഓഫിസ് പ്രവർത്തനം ആരംഭിച്ചത്‌.