തിരുവനന്തപുരം: കല കുവൈറ്റ് ഇരുപതു വര്ഷം പൂര്ത്തിയാക്കിയതിന്റെ നാഴികക്കല്ലായി 1999 ഫെബ്രവരിയില് തിരുവന്തപുരം ആസ്ഥാനമാക്കി പ്രവര്ത്തനം ആരംഭിച്ച കുവൈറ്റ് കല ട്രസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങള് അടക്കം ഒട്ടേറെ കാര്യങ്ങള് നാട്ടില് ചെയ്തു വരുന്നു. കുവൈറ്റിനു പുറമേ നാട്ടിലേക്കും കലയുടെ പ്രവര്ത്തനം വ്യാപിപ്പിക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര് രക്ഷാധികാരിയായി ട്രസ്റ്റ് രൂപീകരിച്ചത്.
കേരള സിലബസ്സിൽ പത്താം തരത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ സമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികള്ക്ക് തുടര് പഠനത്തിന് പ്രോത്സാഹനം നല്കുകയെന്ന ഉദ്ദേശത്തോടെ കല ട്രസ്റ്റ് എല്ലാ വര്ഷവും വിദ്യാഭ്യാസ എന്ഡോവ്മെന്റ് നല്കി വരുന്നുണ്ട്. ഒരു ജില്ലയില് നിന്നും രണ്ടു പേര്ക്കായാണ് പ്രതിവര്ഷം 28 കുട്ടികള്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണം കല ട്രസ്റ്റ് 25 വർഷം പൂർത്തിയാക്കുന്ന ഈ വർഷത്തിൽ 100 വിദ്യാർത്ഥികൾക്ക് എന്റോവ്മെന്റ് നൽകാനാണ് ഉദ്ദേശിക്കുന്നത്.
പ്രിൻസ്റ്റൺ (തിരുവനന്തപുരം) - 7510295292
ജോൺസൺ ജോർജ് (കൊല്ലം) - 9446912446
തോമസ് വർഗീസ് (ആലപ്പുഴ) - 8921791638
സ്കറിയ ജോൺ (പത്തനംതിട്ട) - 9497103870
ഫിലിപ്പോസ് (കോട്ടയം) - 7306921628
സുധീർ (ഇടുക്കി) - 9400380067
പി.ആർ. ബാബു (എറണാകുളം) - 9447252603
കൃഷ്ണകുമാർ ഇയ്യാനി (തൃശൂർ) - 7025793923
മുഹമ്മദ് അലി (പാലക്കാട്) - 9946499565
ബാലചന്ദ്രൻ (മലപ്പുറം) - 9037605633
വിജീഷ് (കോഴിക്കോട്) - 9747764248
ജോബിഷ് ജോർജ് (വയനാട്) - 9446166023
രഞ്ജിത്ത് (കണ്ണൂർ) - 9995115663
രഞ്ജിത്ത് ഓർച്ച (കാസർകോട്) - 8157930094