കുടുംബസംഗമം സംഘടിപ്പിച്ചു.
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അബുഹലിഫ ഇ യൂണിറ്റിന്റെ നേതൃത്വത്തിൽ "സ്നേഹനിലാവ്" എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. അബുഹലിഫ സെവൻ സ്റ്റാർ ഓഡിറ്റോറിയത്തിൽ വച്ച് എക്‌സിക്യൂട്ടീവ് അംഗം അഖിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ ഫിറോസ് സ്വാഗതവും ജേക്കബ് ശ്യാം നന്ദിയും പറഞ്ഞു. കല കുവൈറ്റ് ട്രഷറർ അജ്നാസ് മുഹമ്മദ്,ആക്ടിങ് പ്രസിഡന്റ് ശൈമേഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പരിപാടിയിൽ ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ്, അബുഹലിഫ മേഖല സെക്രട്ടറി ഷൈജു ജോസ്, പ്രസിഡന്റ് വിജുമോൻ എന്നിവർ സന്നിഹിതരായിരുന്നു.കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ കായിക പരിപാടികൾ കൊണ്ട് കുടുംബ സംഗമത്തിന് മാറ്റ്കൂട്ടി.അഖിൽ ,ജേക്കബ് ,റോബിൻ ,ജോബി ,ജംഷി ,ഫൈസൽ ,ഷെഹ്‌സാദ് ,സരിത ,നീമ ,മേഖലാ എക്സികുട്ടീവ് അംഗങ്ങളായ അജീഷ് ,സതീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നൂറിലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.