Trending

News Details

അബുഹലീഫ ജി യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു.

  • 07/06/2025
  • 1065 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ അബുഹലീഫ ജി യൂണിറ്റ് കുടുംബസംഗമം സംഘടിപ്പിച്ചു. മംഗഫ്‌ കല സെന്ററിൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അനിൽ ഡേവിസിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് പരിപാടി ഉദ്‌ഘാടനം ചെയ്തു. അബുഹലീഫ മേഖല സെക്രട്ടറി സന്തോഷ് കെ ജി, കേന്ദ്ര കമ്മിറ്റി അംഗം ശങ്കർ റാം, മേഖലാ പ്രസിഡന്റ് ജോബിൻ ജോൺ, മേഖല എക്സിക്യൂട്ടീവ് അംഗം വിൻസെന്റ് ഫെർഡിനൻറ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
യൂണിറ്റ് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. നൂറിൽപരം അംഗങ്ങൾ പങ്കെടുത്ത ഈ കുടുംബസംഗമത്തിൽ കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള ഉപഹാരങ്ങൾ കേന്ദ്ര - മേഖലാ - യൂണിറ്റ് ഭാരവാഹികൾ ചേർന്ന് നിർവഹിച്ചു.
യൂണിറ്റ് കൺവീനർ റിഥിൻ ഭരതൻ സ്വാഗതം പറഞ്ഞ ഉദ്‌ഘാടന ചടങ്ങിന് എക്സിക്യൂട്ടീവ് അംഗം റെജു ഖാൻ നന്ദി രേഖപ്പെടുത്തി.