Trending

News Details

സാൽമിയ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു.

  • 07/06/2025
  • 674 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് സാൽമിയ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു. സാൽമിയ മേഖല പ്രസിഡന്റ് അബ്‌ദുൾ നിസാറിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് മാതൃഭാഷ ജനറൽ കൺവീനർ വിനോദ് കെ ജോൺ ക്ലാസ്സുകളുടെ നടത്തിപ്പിനെ സംബന്ധിച്ച വിശദീകരണം നൽകി. കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത്, കേന്ദ്ര കമ്മിറ്റി അംഗം ശരത് ചന്ദ്രൻ, ജോസഫ് നാനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാൽമിയ മേഖല കൺവീനറായി വിനോദ് കുമാറിനെയും ജോയന്റ് കൺവീനർമാരായി മനോജ്, അനിൽ പ്രകാശ് എന്നിവരെയും തെരഞ്ഞെടുത്തു. സാൽമിയ മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ സ്വാഗതവും മാതൃഭാഷ മേഖല കൺവീനർ വിനോദ് കുമാർ നന്ദിയും രേഖപ്പെടുത്തി.