Trending

News Details

ഫഹാഹീൽ മേഖല മാതൃഭാഷാ സമിതി രൂപീകരിച്ചു.

  • 07/06/2025
  • 784 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് ഫഹാഹീൽ മേഖല മാതൃഭാഷ സമിതി രൂപീകരിച്ചു. ഫഹാഹീൽ മേഖല പ്രസിഡണ്ട് അരവിന്ദ് കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി വി ഹിക്മത് മാതൃഭാഷ പ്രവർത്തനത്തെ കുറിച്ച് വിശദീകരണം നൽകി. കല കുവൈറ്റ്‌ ജോയിന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ ആശംസകളറിയിച്ച് സംസാരിച്ചു. മേഖല മാതൃഭാഷാ സമിതി കൺവീനറായി ശ്രീരാജിനെയും ജോയിന്റ് കൺവീനർമാരായി ആദർശ് കൃഷ്ണൻകുട്ടി, ജോർജ് യോഹന്നാൻ എന്നിവരെയും പതിനൊന്നംഗ മാതൃഭാഷ സമിതിയെയും തെരെഞ്ഞെടുത്തു. ഫഹാഹീൽ മേഖല സെക്രട്ടറി സജിൻ മുരളി സ്വാഗതവും മാതൃഭാഷ സമിതി മേഖല കൺവീനർ ശ്രീരാജ് നന്ദിയും പറഞ്ഞു.