Trending

News Details

"ഗൃഹാങ്കണത്തിലെ പുസ്തകാസ്വാദനം", റിഗ്ഗയ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെ.വി. റാബിയയുടെ 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന പുസ്തകം അവതരിപ്പിച്ചു.

  • 30/05/2025
  • 21 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് സാൽമിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് കേന്ദ്രങ്ങളിൽ നടത്തിവരുന്ന "ഗൃഹാങ്കണത്തിലെ പുസ്തകാസ്വാദനം" പരിപാടിയുടെ ഭാഗമായി റിഗ്ഗയ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെ.വി. റാബിയയുടെ 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന പുസ്തകം അവതരിപ്പിച്ചു. അനിൽ പ്രകാശിന്റെ വസതിയിൽ സാൽമിയ മേഖല പ്രസിഡന്റ് അബ്ദുൽ നിസാർ ഉത്‌ഘാടനം ചെയ്ത പരിപാടിയിൽ ജോയിന്റ് കൺവീനർ ഷാബി രാജു പുസ്തകാവതരണം നടത്തി. ജോയിൻ്റ് കൺവീനറായ പി.കെ ഷമീർ മോഡറേറ്ററായി പ്രവർത്തിച്ചു. നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു. സാൽമിയ മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ മേഖല എക്സിക്യൂട്ടീവ് അംഗങ്ങളായ രാജു ചാലിൽ, സന്തോഷ് രഘു എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് കൺവീനർ ഷാജു വർഗീസ് സ്വാഗതം ആശംസിച്ച ചടങ്ങിന് യൂണിറ്റ് എക്സിക്യുട്ടീവ് അംഗം അനിൽ പ്രകാശ് നന്ദി പറഞ്ഞു.