Trending

News Details

അബ്ബാസിയ മേഖല "ഒരിടത്ത് ഒരിടത്തൊരു കാടുണ്ടായിരുന്നു" എന്ന ശീർഷകത്തിൽ പുസ്തകാസ്വാദനവും ചർച്ചയും സംഘടിപ്പിച്ചു.

  • 29/05/2025
  • 754 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ മേഖല മാസംതോറും നടത്തി വരുന്ന സാഹിത്യ സദസ്സിന്റെ ഭാഗമായി "ഒരിടത്ത് ഒരിടത്തൊരു കാടുണ്ടായിരുന്നു" എന്ന ശീർഷകത്തിൽ പുസ്തകാസ്വാദനവും ചർച്ചയും നടത്തി. ആർ രാജശ്രീയുടെ ആത്രേയകം എന്ന നോവലിനെ ആസ്പദമാക്കി ജിതേഷ് രാജും മോളി മാത്യുവും ആസ്വാദനകുറിപ്പുകൾ അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് കൃഷ്ണ മേലത്ത് അധ്യക്ഷത വഹിച്ചചടങ്ങിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖല സാഹിത്യ വിഭാഗം ചുമതലയുള്ള രാജലക്ഷ്മി ശൈമേഷ് മോഡറേറ്റർ ആയിരുന്നു. ചടങ്ങിന് മേഖല സെക്രട്ടറി പി പി സജീവൻ സ്വാഗതം ആശംസിക്കുകയും രാജലക്ഷ്മി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.