Trending

News Details

ആരോഗ്യ പഠനക്ലാസും കരോക്കേ ഗാനസന്ധ്യയും നടത്തി.

  • 16/05/2025
  • 55 Views

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ്‌ സാൽമിയ മേഖലയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പഠനക്ലാസും കരോക്കേ ഗാനസന്ധ്യയും നടത്തി. മെയ് 16, വെള്ളിയാഴ്ച്ച സാൽമിയ കല സെന്ററിൽ വെച്ച് നടന്ന പരിപാടി മേഖല പ്രസിഡന്റ് അബ്‌ദുൾ നിസാറിന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് ട്രഷറർ പി ബി സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്യു ജോസഫ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജെ സജി, ജോസഫ് നാനി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പ്രശസ്ത ഇ എൻ ടി സ്പെഷ്യലിസ്റ്റ് ഡോക്ടർ അനില ആൽബർട്ട് അലർജി രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ വിശദമായ ക്ലാസ്സ് നടത്തി. ആരോഗ്യ പഠന ക്ലാസിനു ശേഷം മേഖലയിലെ ഗായകർ അവതാരിപ്പിച്ച 'ഭാവഗീതങ്ങളുടെ ഭാസ്കരൻമാഷ് ' എന്ന പേരിൽ ഭാസ്കരൻ മാഷിന്റെ ഗാനങ്ങൾ കോർത്തിണക്കിയ കരോക്കേ ഗാനസന്ധ്യ അരങ്ങേറി. ഡോക്ടർ അനില ആൽബർട്ടിനുള്ള കലയുടെ സ്നേഹോപഹാരം കല കുവൈറ്റ് ട്രഷറർ പി ബി സുരേഷ് കൈമാറി. നൂറിലധികം ആളുകൾ പങ്കെടുത്ത പരിപാടിയിൽ മേഖലയിലെ അയന ആങ്കറിംഗ് നിർവഹിച്ചു .മേഖല ആക്റ്റിംഗ്‌ സെക്രട്ടറി ശരത് ചന്ദ്രൻ സ്വാഗതം പറഞ്ഞ പരിപാടിക്ക് കലാ വിഭാഗം ചുമതലയുള്ള സുമേഷ് വാഴക്കാട്‌ നന്ദി രേഖപ്പെടുത്തി.
See insights and ads
All reactio