Trending

News Details

നിര്യാതയായി

  • 12/06/2022
  • 984 Views


കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് മുൻ കേന്ദ്ര കമ്മിറ്റി അംഗവും വനിത വേദിയുടെ മുൻ ഭാരവാഹിയും ആയിരുന്ന ഗീത ജയകുമാർ നിര്യാതയായി. കുവൈറ്റ്‌ സന്ദർശനത്തിടയിൽ (12/06/22 ) അദാൻ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കല ട്രസ്റ്റ്‌ന്റെ പ്രവർത്തനങ്ങളിലും, വനിത വേദിയുടെ കേരളത്തിൽ നടത്തുന്ന സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തിത്വം ആയിരുന്നു. കോന്നി RVHSS അധ്യാപികയാണ്. ഭർത്താവ് ജയകുമാർ ,മക്കൾ അർജ്ജുൻ ജയകുമാർ, ഡോ:അഞ്ജലി ജയകുമാർ, മരുമകൻ മിഥുൻ. ഗീത ജയകുമാറിന്റെ ആകസ്മിക നിര്യാണത്തിൽ പ്രിയപ്പെട്ടവരുടേയും കുടുംബാംഗങ്ങളുടേയും ദുഖത്തോടൊപ്പം പങ്ക് ചേരുന്നതായി കല കുവൈറ്റ്‌ പ്രസിഡന്റ്‌ പി ബി സുരേഷ് ജനറൽ സെക്രട്ടറി ജെ സജി എന്നിവര്‍ അനുശോചനക്കുറിപ്പിലൂടെ അറിയിച്ചു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകുന്നതിനുള്ള ക്രമീകരണം കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.