Trending

News Details

NBTC തീപിടുത്തം: പരിക്കേറ്റവർക്ക് സഹായം ലഭ്യമാക്കിയ കേരള സർക്കാരിന് അഭിവാദ്യങ്ങൾ - കല കുവൈറ്റ്.

  • 30/01/2025
  • 11 Views

30 ജനുവരി, 2025. കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ NBTC തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ 30 മലയാളികൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ 12നാണ് കുവൈറ്റിലെ മംഗഫിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തമുണ്ടാകുന്നത്. പരിക്കേറ്റവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനും സർക്കാർ പരിഗണന ലഭിക്കുന്നതിനും NBTC കമ്പനിയുമായി ഏകോപനം നടത്തി പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ കുടുംബത്തിനും സഹായം ഉറപ്പാക്കുന്നതിന് വേണ്ടി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് നടത്തിയ പ്രവർത്തങ്ങൾ ഫലം കണ്ടതിൽ ചാരിതാർഥ്യമുണ്ടെന്ന് കല കുവൈറ്റ് പ്രസ്താവനയിൽ പറഞ്ഞു. തീപിടുത്തത്തിൽ അകപ്പെട്ടവരുടെ വിവര ശേഖരത്തിനും, പരിക്കേറ്റവരെ സഹായിക്കുന്നതിനും വേണ്ടി നോർക്ക ഹെൽപ്പ് ഡെസ്കും കുവൈറ്റിൽ പ്രവർത്തിച്ചിരുന്നു. അപകടമുണ്ടായ ദിവസങ്ങളിൽ തിരുവനന്തപുരത്ത് വെച്ച് ചേർന്ന ലോക കേരള സഭാ സമ്മേളനത്തിലും കുവൈറ്റിൽ നിന്നുള്ള ലോക കേരളാ സഭാ അംഗങ്ങൾ ഇക്കാര്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു. തൊഴിലാളികൾക്ക് സഹായം നൽകാൻ സർക്കാർ കൈക്കൊണ്ട തീരുമാനത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി.വി.ഹിക്മത്തും പ്രസിഡണ്ട് മാത്യു ജോസഫും പ്രസ്താവനയിൽ പറഞ്ഞു.