Trending

News Details

ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു.

  • 26/06/2022
  • 325 Views


കുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ,കല കുവൈറ്റ് ഖൈത്താൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സാൽമിയ മേഖലയിലെ കലയുടെ അംഗങ്ങൾക്കായി ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു.
സാൽമിയ മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് നിരവധി അംഗങ്ങൾ മത്സരത്തിൽ മാറ്റുരച്ചു. കല സെന്റർ സാൽമിയയിൽ വെച്ച് നടന്ന ടൂർണമെന്റ്, കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി ഉദ്ഘാടനം നിർവ്വഹിച്ചു.ഉണ്ണിക്കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, ഖൈത്താൻ യൂണിറ്റ് കൺവീനർ ശ്രീ.പി.എ ഷാജി സ്വാഗതം ആശംസിച്ചു.കല കുവൈറ്റ് പ്രസിഡന്റ് പി .ബി സുരേഷ് ,ട്രഷറർ അജ്നാസ് മുഹമ്മദ് ,മേഖല സെക്രട്ടറി റിച്ചി കെ .ജോർജ് ,കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിൽ മേഖല പ്രസിഡണ്ട് ജോർജ് തൈമണ്ണിൽ സന്നിഹിതനായിരുന്നു.
ടൂർണമെന്റിൽ മാസ്റ്റർ. രോഹിത് ശ്രീജിത്ത് ഒന്നാം സ്ഥാനത്തിന് അർഹനായി.ശ്രീ.റഷീദ് കെ സി രണ്ടാം സ്ഥാനവും ശ്രീ.രാജേഷ്.എം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ടൂർണമെന്റിൽ ശ്രീ.രാധാകൃഷ്ണൻ ഓമല്ലൂർ ആർബിറ്റർ ആയി പ്രവർത്തിച്ചു.
വിജയികൾക്കുള്ള സമ്മാനദാനം കല കേന്ദ്ര കമ്മിറ്റി അംഗങ്ങളും,സാൽമിയ മേഖലയിലെ എക്സിക്യൂട്ടീവ് അംഗങ്ങളും,ഖൈത്താൻ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് നിർവഹിച്ചു.ടൂർണമെന്റ് കൺവീനർ ശ്രീ അനസ്‌ഖാൻ നന്ദി പ്രകാശിപ്പിച്ചു.