Trending

News Details

കല കുവൈറ്റ് ക്രിക്കറ്റ് ടൂർണ്ണമെന്റ്; 'ജലീബ് എ യൂണിറ്റ്' ടീം ജേതാക്കൾ

  • 17/11/2023
  • 290 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മഹ്ബൂല ബി & ഇ ടീമിനെ
പരാജയപ്പെടുത്തി ജലീബ് എ യൂണിറ്റ്' ടീം ജേതാക്കളായി. അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ടൂർണമെന്റിൽ 38 ടീമുകളാണ് പങ്കെടുത്തത്.
കല കുവൈറ്റ് പ്രസിഡന്റ്‌ കെ കെ ശൈമേഷിന്റെ അധ്യക്ഷതയിൽ ലോക കേരള സഭ അംഗം ആർ.നാഗനാഥൻ ഉദ്ഘാടനം ചെയ്ത ടൂർണമെന്റിന് കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി, ട്രഷർ അജ്നാസ് മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് കായിക വിഭാഗം സെക്രട്ടറി ഷിജിൻ സ്വാഗവും ടൂർണ്ണമെന്റ് ജനറൽ കൺവീനർ അഭിലാഷ് നന്ദിയും രേഖപ്പെടുത്തി.
ജലീബ് ബി ടീമിലെ സുമേഷിനെ പ്ലെയർ ഓഫ് ദ ടൂർണമെന്റായും , ജലീബ് എ ടീമിലെ സുബിനെ പ്ലെയർ ഓഫ് ദ മാച്ചായും തെരെഞ്ഞെടുത്തു ജലീബ് സീ ടീമിലെ റഫീഖിനെ മികച്ച ബാറ്റ്സ്മാൻ , ജലീബ് എ യൂണിറ്റിലെ റിമിത്തിനെ മികച്ച ബോളറുമായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള ട്രോഫികൾ കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ , ട്രഷറർ അജ്നാസ് മുഹമ്മദ് , ജോ: സെക്രട്ടറി പ്രജോഷ് , വൈസ് പ്രസിഡന്റ് ബിജോയ്, മേഖല സെക്രട്ടറിമാരായ രഞ്ജിത്ത് ടി എം , ജ്യോതിഷ്, നവീൻ കേന്ദ്രക്കമ്മിറ്റി അംഗങ്ങൾ, മേഖല പ്രസിഡന്റുമാർ എന്നിവർ സമ്മാനിച്ചു.