Trending

News Details

കല കുവൈറ്റ് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു

  • 20/10/2023
  • 892 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു , അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം സുരേഷ് കോഴഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ കല സെന്ററിൽ നടന്ന സാഹിത്യ സായാഹ്നം കല കുവൈറ്റ് പ്രസിഡന്റ് കെ കെ ശൈമേഷ് ഉദ്‌ഘാടനം ചെയ്തു. ആർ രാജശ്രീയുടെ "കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത ", എന്ന പുസ്തകത്തെ കുറിച്ച് രാജലക്ഷ്മി ശൈമേഷ് പുസ്തകാവതരണം നടത്തി. തുടർന്ന് നടന്ന പുസ്തകചർച്ചയിൽ നിരവധിപേർ പങ്കെടുത്തു. അബ്ബാസിയ മേഖല സെക്രട്ടറി നവീൻ കെ വി സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം ഷാജി വാഴക്കാട് നന്ദി പറഞ്ഞു.