Trending

News Details

കല കുവൈറ്റ് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു.

  • 28/08/2023
  • 1012 Views

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ്) അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു , അബ്ബാസിയ മേഖല പ്രസിഡന്റ് ഉണ്ണി മാമറുടെ അധ്യക്ഷതയിൽ കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗം സജി തോമസ് മാത്യു ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ , കെ ആർ മീരയുടെ "ഘാതകൻ" എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചർച്ചയും സംഘടിപ്പിച്ചിരുന്നു. വന്ദന മുരളീധരന്റെ പുസ്തകാവതരണത്തെ തുടർന്ന് നടന്ന ചർച്ചയിൽ നിരവധിപേർ പങ്കെടുത്തു. അബ്ബാസിയ മേഖല ആക്റ്റിങ് സെക്രട്ടറി സണ്ണി ഷൈജേഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖല എക്സിക്യൂട്ടീവ് അംഗം സുരേഷ് കോഴഞ്ചേരി നന്ദി പറഞ്ഞു.