Trending

News Details

ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖലയിൽ "യുണൈറ്റഡ് ലിറ്റിൽ സ്റ്റാർസ് " ക്ലബ് രൂപീകരിച്ചു.

  • 25/08/2023
  • 296 Views

കുവൈറ്റ് സിറ്റി : ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖലയിൽ "യുണൈറ്റഡ് ലിറ്റിൽ സ്റ്റാർസ് " ക്ലബ് രൂപീകരിച്ചു, ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് അദ്വൈതിന്റെ അധ്യക്ഷതിയിൽ ചേർന്ന യോഗം ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ ഹരിരാജ്‌ ഉദ്‌ഘാടനം ചെയ്തു . ബാലവേദി കുവൈറ്റ്‌ ജെനറൽ സെക്രട്ടറി അഞ്ജെലിറ്റ രമേശ്‌ ഭാരവാഹികളുടെ നിർദ്ദേശം അവതരിപ്പിച്ചു , യുണൈറ്റഡ് ലിറ്റിൽ സ്റ്റാർസ് ക്ലബ്ബിന്റെ ഭാരവാഹികളായി പ്രസിഡന്റ് അബയ അന്ന ടിജോ, സെക്രട്ടറി നന്ദന ലക്ഷ്മി , വൈസ് പ്രസിഡന്റ് ധൻവിൻ വിനോദ് കുമാർ , ജോയിന്റ് സെക്രട്ടറി ബിയോണ വർക്കി എന്നിവരെ തിരഞ്ഞെടുത്തു , ബാലവേദി അബ്ബാസിയ മേഖലാ രക്ഷാധികാരി സമിതി കൺവീനർ ജഗദീഷ്‌ ചന്ദ്രൻ ആശംസകളറിയിച്ചു സംസാരിച്ചു ബാലവേദി അബ്ബാസിയ മേഖലാ കമ്മിറ്റി അംഗം അഭിരാമി സ്വാഗതം ആശംസിച്ച ചടങ്ങിന് യുണൈറ്റഡ് ലിറ്റിൽ സ്റ്റാർസ് ക്ലബ്ബിന്റെ സെക്രട്ടറി നന്ദന ലക്ഷ്മി നന്ദി പ്രകാശിപ്പിച്ചു.