Trending

News Details

ബാലവേദി കുവൈറ്റിന് പുതിയ ക്ലബ്ബ് "ഒറിയോൺ".

  • 19/07/2023
  • 215 Views

കുവൈറ്റ് സിറ്റി : ബാലവേദി കുവൈറ്റ് അബ്ബാസിയ മേഖലയിൽ "ഒറിയോൺ" ക്ലബ് രൂപീകരിച്ചു, ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് അദ്വൈതിന്റെ അധ്യക്ഷതിയിൽ ചേർന്ന യോഗം ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കോർഡിനേറ്റർ തോമസ്‌ സെൽവൻ ഉദ്‌ഘാടനം ചെയ്തു . ബാലവേദി കുവൈറ്റ്‌ ജനറൽ സെക്രട്ടറി അഞ്ജെലിറ്റ രമേശ്‌ ഭാരവാഹികളുടെ നിർദ്ദേശം അവതരിപ്പിച്ചു , ഒറിയോൺ ക്ലബ്ബിന്റെ ഭാരവാഹികളായി പ്രസിഡന്റ് ജോസ്ന ജോജോ, സെക്രട്ടറി രോഹൻ ശങ്കർ ഷാജി , വൈസ് പ്രസിഡന്റ് ബിയ ബൈജു , ജോയിന്റ് സെക്രട്ടറി ഇസ്ര അഷ്‌റഫ് എന്നിവരെ തിരഞ്ഞെടുത്തു , ബാലവേദി അബ്ബാസിയ മേഖലാ രക്ഷാധികാരി സമിതി കൺവീനർ ജഗദീഷ്‌ ചന്ദ്രൻ,കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി നവീൻ കെ വി , ബാലവേദി കുവൈറ്റ്‌ ജെനറൽ സെക്രട്ടറി അഞ്ജെലിറ്റ രമേശ്‌ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു ബാലവേദി അബ്ബാസിയ മേഖലാ കമ്മിറ്റി അംഗം അഭിരാമി സ്വാഗതം ആശംസിച്ച ചടങ്ങിന് ഒറിയോൺ ക്ലബ്ബിന്റെ സെക്രട്ടറി രോഹൻ ശങ്കർ ഷാജി നന്ദി പ്രകാശിപ്പിച്ചു