Trending

News Details

കല കുവൈറ്റ് അബുഹലിഫ മേഖല മാതൃഭാഷ സമിതി പ്രവേശനോത്സവം സംഘടിപ്പിച്ചു

  • 25/06/2023
  • 371 Views

കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ , കല കുവൈറ്റ് സൗജന്യ മാതൃഭാഷ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി മാതൃഭാഷ അബുഹലിഫ മേഖല സമിതി പ്രവേശനോത്സവം സംഘടിപ്പിച്ചു. മെഹബുള്ള കല സെന്ററിൽ മേഖല പ്രസിഡണ്ട് ഗോപികൃഷ്ണന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മാതൃഭാഷ സമിതി ജനറൽ കൺവീനർ അനൂപ് മങ്ങാട്ട് മാതൃഭാഷ പ്രവർത്തനങ്ങളും പഠന ക്ലാസ്സുകളും സംബന്ധിച്ചുള്ള വിശദീകരണം നൽകി . മലയാള മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് സനൽ ജി, കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രജോഷ് ടി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നുറു കണക്കിന് കുട്ടികളും രക്ഷകർത്താക്കളും അധ്യാപകരും കല കുവൈറ്റ് പ്രവർത്തകരും മാതൃഭാഷ സ്നേഹികളും പ്രവേശനോത്സവത്തിൽ സംബന്ധിച്ചു. വിവിധ മാതൃഭാഷ ക്ലാസ്സുകളിലെ കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികൾ പ്രവേശനോത്സവം ആസ്വാദ്യകരമാക്കി.കല കുവൈറ്റ് അബുഹലിഫ മേഖല സെക്രട്ടറി രഞ്ജിത്ത് സ്വാഗതം ആശംസിച്ച ചടങ്ങിന് അബുഹലിഫ മേഖല മാതൃഭാഷ സമിതി കൺവീനർ അനീഷ് മണിയൻ നന്ദി പ്രകാശിപ്പിച്ചു. മാതൃഭാഷ സമിതി അബുഹലിഫ ജോയിന്റ് കൺവീനർ അരുണിമ പ്രകാശ്, മെഹബുള്ള ജി യൂണിറ്റ് അംഗം ശ്രുതി എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു .