Trending

News Details

ടി പി പത്മനാഭന് യാത്രയയപ്പ് നൽകി.

  • 15/06/2023
  • 374 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫർവാനിയ വെസ്റ്റ് യൂണിറ്റിലെ എക്സിക്യൂട്ടീവ് അംഗവും കല കുവൈറ്റിലെ മുതിർന്ന പ്രവർത്തകനുമായ ടി പി പത്മനാഭന് യാത്രയയപ്പ് നൽകി . അബ്ബാസിയ മേഖല പ്രസിഡന്റ് ഉണ്ണി മാമറുടെ അധ്യക്ഷതയിൽ കല സെന്ററിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി , പ്രസിഡന്റ് കെ കെ ശൈമേഷ് , ലോക കേരള സഭാംഗം ആർ നാഗനാഥൻ , കല കുവൈറ്റ് ട്രഷറർ അജ്നാസ് മുഹമ്മദ് , ജോയിന്റ് സെക്രട്ടറി പ്രജോഷ് , കല കുവൈറ്റ് മുൻ ഭാരവാഹികൾ, കേന്ദ്രകമ്മിറ്റി , മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു , യൂണിറ്റിന്റെ ഉപഹാരം ഫർവാനിയ വെസ്റ്റ് യൂണിറ്റ് കൺവീനർ ഉമേഷ് കീഴറ കൈമാറി , അബ്ബാസിയ മേഖലാ സെക്രട്ടറി നവീൻ സ്വാഗത ആശംസിച്ച ചടങ്ങിന് അബ്ബാസിയ മേഖല എക്സിക്യൂട്ടീവ് അംഗം സന്തോഷ് നന്ദി രേഖപ്പെടുത്തി ,യൂണിറ്റ് കൺവീനർമാർ , യൂണിറ്റ് അംഗങ്ങൾ , കല കുവൈറ്റ് സജീവപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു