Trending

News Details

കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, ഞാറ്റുവേല 2023, സംഘടിപ്പിച്ചു.

  • 26/05/2023
  • 322 Views

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, ഫഹാഹീൽ മേഖല, കല കുവൈറ്റ്, ഞാറ്റുവേല 2023 , നാടൻ പാട്ട് മത്സരം സംഘടിപ്പിച്ചു. കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കല കുവൈറ്റിലെ അംഗങ്ങൾക്കായി സംഘടിപിച്ച പരിപാടിയിൽ കലയുടെ വിവിധ മേഖലയിൽ നിന്നും 13 ടീമുകൾ പങ്കെടുത്തു. സദസ്സിൽ ആവേശമുണർത്തിയ നാടൻ പാട്ട് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ഫഹാഹീൽ മേഖലയിലെ കുഞ്ഞിപ്പെണ്ണ്‌ ടീം, (മംഗഫ്‌ സൗത്ത്‌ യൂണിറ്റ് ) ഒന്നാം സ്ഥാനവും, ഫഹാഹീൽ മേഖലയിലെ ചിലമ്പ്‌ ടീം (മംഗഫ്‌ സെന്റ്രൽ യൂണിറ്റ്‌ ) രണ്ടാംസ്ഥാനവും, അബ്ബാസിയ മേഖലയിലെ ചൂട്ട്‌ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജഡ്ജസ്സ്‌ സ്പെഷ്യൽ മെൻഷൻ ചെമ്പട ടീം ( ഫഹാഹീൽ സെന്റ്രൽ & ഫഹാഹീൽ വെസ്റ്റ്‌ യൂണിറ്റ്‌ ) ജൂനിയർ വിഭാഗത്തിൽ ഗുൽമോഹർ ടീം (മംഗഫ് & മംഗഫ്‌ ഈ യൂണിറ്റ് ) ഒന്നാം സ്ഥാനവും, വാവരശ്‌ പാട്ട്കൂട്ടം രണ്ടാംസ്ഥാനവും, (മംഗഫ് & മംഗഫ്‌ ഈ യൂണിറ്റ് ) വയൽകിളികൾ (ടീം ഫഹാഹീൽ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ കാണികളുടെ ഹൃദയം കവർന്ന ചിലമ്പ്‌ ടീം (മംഗഫ് സെന്റ്രൽ യൂണിറ്റ്) ഓഡിയൻസ് പോൾ ട്രോഫിയും കരസ്ഥമാക്കി. വിജയികളായ ടീമുകൾക്ക് കേന്ദ്ര, മേഖല ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.മംഗഫ് അൽ - നജാദ് സ്കൂളിൽ വച്ച് ഫഹാഹീൽ മേഖല പ്രസിഡണ്ട് സജിൻ മൂരളിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ലോക കേരള സഭാഗം ആർ നാഗനാഥൻ ഉദ്‌ഘാടനം ചെയ്തു. കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി. പ്രസിഡന്റ്‌ ശൈമേഷ്‌ കെ കെ, മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാൻ ഹംസ പയ്യന്നൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേഖലാ സെക്രട്ടറി ജ്യോതിഷ്‌ പി ജി സ്വാഗതം പറഞ്ഞ ചടങ്ങിന്, സ്വാഗതസംഘം ജനറൽ കൺവീനർ ദേവദാസ്‌ നന്ദി പറഞ്ഞു. നാടൻ പാട്ടു പ്രേമികളുടെ മനം കവർന്ന ഞാറ്റുവേല 2023, പരിപാടിയെ തുടർന്ന്, പൊലിക നാടൻപാട്ട്‌ കൂട്ടം അവതരിപ്പിച്ച ദ്യശ്യാവിഷ്കാര നാടൻപാട്ടുകൾ കാണികൾക്ക് ആവേശം പകരുന്നതായിരുന്നു. നൂറു കണക്കിന് പേരാണ് നാടൻ പാട്ട് ആസ്വദിക്കാൻ പരിപാടിക്ക് എത്തിച്ചേർന്നത്.