Trending

News Details

ഉണ്ണികൃഷ്ണൻ കെ. ആറിന് യാത്രയയപ്പ് നൽകി.

  • 15/05/2023
  • 311 Views

കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ പ്രവാസ ജീവിതം അവസാനിപ്പിച്ച് യൂകെയിലേക്ക് പോകുന്ന കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്റെ മുൻ കേന്ദ്ര കമ്മിറ്റി അംഗവും കലാ വിഭാഗം സെക്രട്ടറിയുമായിരുന്ന ഉണ്ണികൃഷ്ണൻ കെ ആറിന് യാത്രയയപ്പ് നൽകി.
കല കുവൈറ്റ് സാൽമിയ മേഖല പ്രസിഡന്റ് ശരത് ചന്ദ്രന്റെ അധ്യക്ഷതയിൽ, കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ്‌ സി യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. സാൽമിയ മേഖല സെക്രട്ടറി റിച്ചി കെ ജോർജ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ശൈമേഷ് കെ കെ, ട്രഷറർ അജ്നാസ് മുഹമ്മദ്,‌ വൈസ് പ്രസിഡന്റ്‌ ബിജോയ്‌,ജോയിന്റ് സെക്രട്ടറി പ്രജോഷ്, ലോകകേരള സഭ അംഗം ആർ നാഗനാഥൻ, മേഖല സെക്രട്ടറിമാരായ നവീൻ, രഞ്ജിത്ത്, കായിക വിഭാഗം സെക്രട്ടറി ഷിജിൻ,കേന്ദ്ര കമ്മിറ്റി അംഗംങ്ങൾ ജെ സജി, സജി തോമസ് മാത്യു, ഹരിരാജ്, ഫഹാഹീൽ മേഖല പ്രസിഡന്റ് സജിൻ മുരളി, വനിതാ വേദി ട്രഷറർ അഞ്ചന സജി, കലയുടെ മുൻ ഭാരവാഹികളായ ടി. വി ഹിക്മത്ത്, സുഗതൻ കാട്ടാക്കട, അനിൽകുമാർ , രമേശ് കണ്ണപുരം, ഡോ: രംഗൻ,ജിതിൻ പ്രകാശ്, കലയുടെ സജീവ പ്രവർത്തകരായ കിരൺ പി ആർ, ദിലീപ് നടേരി, മാത്യു ജോസഫ്,സിദ്ധാർഥൻ, കൃഷ്ണൻ കുട്ടി, രേഖ, മേഖലാ കമ്മിറ്റി അംഗങ്ങളായ വിനോദ് കെ ജോൺ,അരവിന്ദൻ,ജോർജ് തൈമണ്ണിൽ,ഗിരീഷ് , ലിജോ അടുക്കൊലിൽ, തുടങ്ങി നിരവധി പേർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കല കുവൈറ്റിന്റെ ഉപഹാരം ജനറൽ സെക്രട്ടറി രജീഷ് സിയും സാൽമിയ മേഖല കമ്മിറ്റിയുടെ ഉപഹാരമായ കലാകാരൻ മധു വരച്ച രേഖാചിത്രം മേഖല സെക്രട്ടറി റിച്ചി ജോർജ്ജും,
സാൽമിയ യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് കൺവീനർ ലിജോയും, ഹവല്ലി എ യൂണിറ്റിന്റെ ഉപഹാരം ഗിരീഷും ഖൈത്താൻ യൂണിറ്റിന്റെ ഉപഹാരം ജോയന്റ് കൺവീനർ സിദ്ധാർത്ഥനും കൈമാറി.
ഉപരി പഠനത്തിനായി നാട്ടിലേക്കു പോകുന്ന ബാലവേദി കുവൈറ്റ് സാൽമിയ മേഖല പ്രസിഡന്റ് ഡാനി ജോർജ്ജിന് കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെയും, ബാലവേദി മുൻ പ്രസിഡന്റ് അർവിൻ ഷാജിക്ക് ബാലവേദി കേന്ദ്ര കമ്മിറ്റി കോർഡിനേറ്റർ ഹരിരാജും ഉപഹാരങ്ങൾ കൈമാറി.
യാത്രയയപ്പിനുള്ള മറുപടി പ്രസംഗത്തിൽ ഉണ്ണികൃഷ്ണൻ നന്ദി അറിയിച്ചു. സാൽമിയ മേഖല എക്സിക്യൂട്ടീവ് അംഗം ജിജുലാൽ യോഗത്തിന് നന്ദി പറഞ്ഞു.