Trending

News Details

മാതൃഭാഷ സമിതി അബുഹലിഫ മേഖല പ്രവേശനോത്സവം സംഘടിപ്പിച്ചു.

  • 04/07/2022
  • 1199 Views


കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് - മലയാളം മിഷൻ സൗജന്യ മാതൃഭാഷ പഠനപദ്ധതി 2022 അബുഹലിഫ മേഖലയിലെ പ്രവർത്തനങ്ങൾ കല അബുഹലിഫ ഓഡിറ്റോറിയത്തിൽ നടന്ന പ്രവേശനോത്സവത്തോടു കൂടി തുടക്കം കുറിച്ചു. അബുഹലിഫ മേഖല പ്രസിഡന്റ് വിജുമോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് മാതൃഭാഷ മേഖല കൺവീനർ അജീഷ് സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി ജെ സജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ്‌ പ്രസിഡന്റ് പി ബി സുരേഷ്,മാതൃഭാഷ സമിതി ജനറൽ കൺവീനർ ശ്രീ വിനോദ് കെ ജോൺ, മാതൃഭാഷ കൺവീനർ തോമസ് സെൽവൻ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു സംസാരിച്ചു. ജോയിൻ സെക്രട്ടറി ജിതിൻ പ്രകാശ് ,മേഖല സെക്രെട്ടറി ഷൈജു ജോസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വർണ്ണശബളമായ പ്രവേശനോത്സവത്തിൽ കുട്ടികളുടെ നിറ സാന്നിധ്യവും, കൂടാതെ രക്ഷകർത്താക്കളും കല കുവൈറ്റ് പ്രവർത്തകരും മാതൃഭാഷ സ്നേഹികളും, അധ്യാപകരും പങ്കെടുത്തു. കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിന് മാതൃഭാഷ സമിതി മേഖല ജോ. കൺവീനർ ഗോപികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.