Trending

News Details

മാതൃഭാഷ സമിതി ഫഹാഹീൽ മേഖല പ്രവേശനോത്സവം സംഘടിപ്പിച്ചു.

  • 05/07/2022
  • 467 Views


കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് - മലയാളം മിഷൻ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ 2022-2023 വർഷത്തെ ഫഹാഹീൽ മേഖലയിലെ പ്രവർത്തനങ്ങൾ മംഗഫ് കല സെന്ററിൽ നടന്ന പ്രവേശനോത്സവത്തോടു കൂടി തുടക്കം കുറിച്ചു. ഫഹാഹീൽ മേഖല പ്രസിഡന്റ്‌ പ്രസീത് കരുണാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് മേഖലാ സെക്രട്ടറി സജീവ് എബ്രഹാം സ്വാഗതം ആശംസിച്ചു. കല കുവൈറ്റ്‌ പ്രസിഡന്റ്‌ പി ബി സുരേഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മാതൃഭാഷ സമിതി ജനറൽ കൺവീനർ ശ്രീ വിനോദ് കെ ജോൺ സൗജന്യ മാതൃഭാഷ പഠന പദ്ധതിയെ പറ്റി വിശദീകരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി, കല ട്രഷറർ അജ്നാസ്, മാതൃഭാഷ സമിതി കൺവീനർ തോമസ് സെൽവൻ, കേന്ദ്ര കമ്മിറ്റി അംഗം ബിജോയ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ബാലവേദി കുവൈറ്റ്‌ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. മേഖല മാതൃഭാഷ-ബാലവേദി സമിതി അംഗങ്ങൾ ആയ ദീപ ബിനു, ബിപിൻ, മേഖല ജോയിന്റ് കൺവീനർ ജിൻസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വർണ്ണശബളമായ പ്രവേശനോത്സവസത്തിൽ 100 ൽ പരം കുട്ടികളും രക്ഷകർത്താക്കളും കല കുവൈറ്റ് പ്രവർത്തകരും മാതൃഭാഷ സ്നേഹികളും, അധ്യാപകരും പങ്കെടുത്തു. കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിന് ഫഹാഹീൽ മേഖല മാതൃഭാഷ