Trending

News Details

മാതൃഭാഷ സമിതി സാൽമിയ മേഖല പ്രവേശനോത്സവം സംഘടിപ്പിച്ചു.

  • 11/07/2022
  • 473 Views


കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മലയാളം മിഷൻ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ 2022-2023 വർഷത്തെ സാൽമിയ മേഖലയിലെ പ്രവർത്തനങ്ങൾ സാൽമിയ കല സെന്റർ ഹാളിൽ നടന്ന പ്രവേശനോത്സവത്തോടു കൂടി തുടക്കം കുറിച്ചു. സാൽമിയ മേഖല പ്രസിഡന്റ്‌ ജോർജ് തൈമണ്ണിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് മേഖലാ സെക്രട്ടറി റിച്ചി കെ ജോർജ് സ്വാഗതം ആശംസിച്ചു. കല കുവൈറ്റ്‌ ജനറൽ സെക്രട്ടറി ജെ സജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മാതൃഭാഷ സമിതി കൺവീനർ ശ്രീ. തോമസ് സെൽവൻ, കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ, കേന്ദ്ര കമ്മിറ്റി അംഗം ബിജോയ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേഖല ബാലവേദി സമിതി സെക്രട്ടറി ആദിത സജി, ചടങ്ങിൽ സന്നിഹിതയായിരുന്നു. വർണ്ണ ശബളമായ പ്രവേശനോത്സവം കുട്ടികളുടെയും രക്ഷകർത്താക്കളുടെയും, മാതൃഭാഷ സ്നേഹികളുടെയും, മാതൃഭാഷ അധ്യാപകരുടെയും, കലകുവൈറ്റ്‌ പ്രവർത്തകരുടെയും പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു. കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.പരിപാടിക്ക് കല മേഖല സമിതി അംഗങ്ങളും , മാതൃഭാഷ സമിതി പ്രവർത്തകരും നേതൃത്വം നൽകി.ചടങ്ങിന് മേഖല മാതൃഭാഷ സമിതി കൺവീനർ അൻസാരി കടക്കൽ നന്ദി അറിയിച്ചു.