Trending

News Details

കല കുവൈറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ പുരോഗമിക്കുന്നു.

  • 11/03/2023
  • 321 Views

കേരള ആർട്ട് ലവേർഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ 45 മത് പ്രവർത്തന വർഷത്തിന്റെ ഭാഗമായി ഫെബ്രുവരി 10 ന് തുടക്കമായ വിപുലമായ മെമ്പർഷിപ്പ് ക്യാമ്പയിൻ കലയുടെ നാല് മേഖലകളിലും പുരോഗമിക്കുന്നു.
1978 ൽ രുപീകൃതമാവുകയും പതിനായിരത്തിലധികം സജീവ അംഗങ്ങളുമായി കുവൈറ്റിലെ മലയാളി സമൂഹത്തിനിടയിൽ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായി പ്രവർത്തിച്ചുവരികയും ചെയ്യുന്ന കല കുവൈറ്റ് അംഗങ്ങൾക്കായി ക്ഷേമനിധിയടക്കമുള്ള പദ്ധതികളും നടപ്പാക്കി വരുന്നു. നിയമ പ്രശ്നങ്ങളിൽ ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടയുള്ള ഇടപെടലുകൾ, ഭൗതിക ശരീരം നാട്ടിലേക്ക് അയക്കുന്നതിനുള്ള സഹായം തുടങ്ങിയവ സാമൂഹ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു . വിവിധ കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങളും, പരിപാടികളും, കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന്റെയും കാർഷിക സംസ്കാരം നിലനിർത്തുന്നതിന്റെയും ഭാഗമായി കാർഷികമത്സരവും സംഘടിപ്പിക്കുന്നു. കഴിഞ്ഞ 32 വർഷമായി സൗജന്യ മാതൃഭാഷാ പഠന പദ്ധതി എന്ന മഹത്തായ സാംസ്കാരിക പരിപാടിയും കലയുടെ നേതൃത്വത്തിൽ നടത്തി വരുന്നു.
ജാതി-മത-പ്രാദേശിക-കക്ഷി ഭേദമന്യെ ഏതൊരു മലയാളിക്കും കലയിൽ അംഗത്വം എടുക്കാം. കലയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാനും, അംഗമാകാനും ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
അബ്ബാസിയ - 9986 1103
സാൽമിയ - 6061 5153
ഫഹഹീൽ - 6616 6283
അബുഹലീഫ - 5557 5492
ക്യാംപയിൻ ഏപ്രിൽ 30 വരെ നീണ്ട് നിൽക്കും